cpz-volley1
കടാംകുന്നിൽ നടക്കുന്ന ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് പെരിങ്ങോം-വയക്കര പഞ്ചായത്ത്‌ പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുപുഴ: ഫ്രണ്ട്സ് കടാംകുന്ന് ആതിഥ്യയമരുളുന്ന നാൽപ്പത്തി രണ്ടാമത് വോളിബാൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.പി അജേഷ് സ്മാരക ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്ത്‌ പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഒ .എ. റസിയ അദ്ധ്യക്ഷത വഹിച്ചു. സി .സുന്ദരൻ, ടി .പി .റോഷൻ എന്നിവർ പതാകയുയർത്തി. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. പി. കൃഷ്ണൻ, ടി .സൂരജ്, കെ. പി .അഭിഷേക്, എം വി രാഘവൻ,പി .പി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ ആലക്കാട് റെഡ് സ്റ്റാറും മാലൂർ വോളി അക്കാഡമിയും രണ്ടാം മത്സരത്തിൽ സംഘം കുന്നരുവും കൂട്ടുമുഖം മേരിഗിരി വോളി ക്ലബ്ബും മൂന്നാം മത്സരത്തിൽ പറവൂർ റിവർ സ്റ്റാറും പയ്യന്നൂർ കോളേജും ഏറ്റുമുട്ടി.