തലശ്ശേരി : കയ്യാല ശശീന്ദ്രൻ സ്മാരക ബസ് ഷെൽട്ടർ വീണ്ടും തകർത്തു. കുട്ടി മാക്കൂൽ മഠം ബസ് ഷെൽട്ടറാണ് തകർത്തത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം നടന്ന ദിവസം രാത്രി ഈ ബസ് ഷെൽട്ടർ തകർത്തിരുന്നു. ഇട വേളക്കുശേഷമാണ് ബസ് ഷെൽട്ടറിനെതിരെ വീണ്ടും അക്രമണമുണ്ടായത്. നേരത്തെ നിരവധി തവണ ഈ ഷെൽട്ടറിനു നേരെ അക്രമം നടന്നിട്ടുണ്ട്. ഡി. സി. സി സെക്രട്ടറി അഡ്വ. സി. ടി. സജിത്ത്,മണ്ഡലം പ്രസിഡന്റ് ഇ. വിജയ കൃഷ്ണൻ തുടങ്ങിയവർ സംഭവത്തിൽ പ്രതിഷേധിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ. പി സാജുവും സ്ഥലം സന്ദർശിച്ചു