കാഞ്ഞങ്ങാട്: കേബിൾ ടി.വി ഓപ്പറേറ്റർസ് അസോസിയേഷൻ 13-ാമത് കാസർകോട് ജില്ലാ സമ്മേളനം 18 ന് കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ബക്കാർ രാജേഷ് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30 ന് ജില്ല പ്രസിഡന്റ് എം. മനോജ് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തും. കൊവിഡിന്റെ സാഹചര്യത്തിൽ പ്രതിനിധി സമ്മേളനം മാത്രമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബുബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. വി.വി. മനോജ് കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. ജില്ല സെക്രട്ടറി എം. ആർ അജയൻ റിപ്പോർട്ടും ജില്ല ട്രഷറർ സദാശിവകിണി സാമ്പത്തിക റിപ്പോർട്ടും ശ്രീനാരായണൻ ഓഡിറ്റ് റിപ്പോർട്ടും കെ.സി.സി.എൽ എം.ഡി. പി.വി സുരേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം. ലോഹിതാക്ഷൻ, ജില്ല പ്രസിഡന്റ് എം. മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് വിനോദ് കുമാർ, സി.സി.എൻ എം.ഡി. ടി.വി മോഹനൻ എന്നിവർ സംബന്ധിച്ചു.