peer
ടി.കെ. ഡി. മുഴപ്പിലങ്ങാട് പീർ മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറംതലശ്ശേരിയുടെയും ജാസ് മ്യൂസിക്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ പീർ മുഹമ്മദ് അനുസ്മരണവും ഗാനാഞ്ജലിയും ടി.കെ. ഡി. മുഴപ്പിലങ്ങാട്

ഉദ്ഘാടനം ചെയ്തു.
കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.അജിത് സായി, നാണി ടീച്ചർ, അനസ്ചാലിൽ, ഗായകരായ ബക്കർ തോട്ടുമ്മൽ, വസന്തകുമാർ, ഫസൽ മുഹമ്മദ്, സാബിർ അഴിയൂർ, ജയൻ പരമേശ്വരൻ ,കെ.മുസ്തഫ എന്നിവർ സംസാരിച്ചു.ജാഫർ ജാസ് സ്വാഗതവും ഉസ്മാൻ പി. വടക്കുമ്പാട് നന്ദിയും പറഞ്ഞു. 'സവാക്ക്' പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.മുസ്തഫയെ ചടങ്ങിൽ ടി.കെ.ഡി ഉപഹാരം നല്കി ആദരിച്ചു. തുടർന്ന് പീർ മുഹമ്മദിന്റെ ഗാനങ്ങളുടെ ഗാനാഞ്ജലി നടന്നു.