khadi-2
ഖാദി ഉത്സവകാല വിപണനമേള യുടെ ജില്ലാതല ഉദ്ഘാടനം

കാഞ്ഞങ്ങാട്:-ആകർഷകമായ വിലക്കിഴിവോടെ ഖാദി ബോർഡിന്റെ ക്രിസ്തുമസ്, പുതുവത്സര മേളക്ക് ജില്ലയിൽ തുടക്കമായി. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഖാദി സൗഭാഗ്യ യിൽ മേളയുടെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ കെ. വി സുജാത, മുൻ ചെയർമാൻ വി. വി രമേശൻ , മാധവൻ നമ്പൂതിരി, കെ വി ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.ഖാദി വസ്ത്രങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ഖാദി സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, കുപ്പടം മുണ്ടുകൾ, ഡബിൾ ദോത്തികൾ, ഉന്ന കിടക്കകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ, നറുതേൻ, സോപ്പുകൾ, മറ്റു ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഒരുക്കിയിട്ടുണ്ട്.