sn-saritha
ഹലോ ഇംഗ്ലീഷ് ഡി ആർ ജി പരിശീലനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ: എസ്. എൻ സരിത ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ജില്ലയിലെ എൽ .പി, യു. പി അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ഭാഷ പഠന പരിപോഷണ പരിപാടി ഹലോ ഇംഗ്ലീഷ് ജി.യു.പി.എസ് അനക്സ് ഹാളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ: എസ്. എൻ. സരിത ഉദ്ഘാടനം ചെയ്തു. ഡി .ഡി .ഇ കെ. വി പുഷ്പ മുഖ്യാതിഥിയായിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.. എ .ഇ. ഒ അഗസ്റ്റിൻ ബർണാഡ്, വി.മധുസൂദനൻ , വിനോദ് കുമാർ പെരുമ്പള, ഡി.നാരായണ , കെ. പി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഡി. പി. ഒ മധുസൂനൻ എം.എം. സ്വാഗതവും ബി. പി. സി ടി. പ്രകാശൻ നന്ദിയും പറഞ്ഞു.