arrest

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നര കിലോ സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ അബ്ദുൾ ഷംറൂദ്, മൊയ്തീൻ കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഷാരൂദിൽ നിന്നും 48 ലക്ഷം രൂപ വരുന്ന 782 ഗ്രാം, അബുദാബിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ മൊയ്തീനിൽ നിന്നും 37 ലക്ഷം രൂപ വരുന്ന 768 ഗ്രാം വീതവുമാണ് കണ്ടെടുത്തത്.

കസ്റ്റംസ് ചെക്കിംഗിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ എന്നിവർ പരിശോധനിക്കുകയായിരുന്നു.