bms
കാസർകോട് ജില്ല ചെങ്കൽ കരിങ്കൽ നിർമ്മാണ തൊഴിലാളി സംഘം ബി.എം.എസ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ബി.എം എസ് സംസ്ഥാന ഉപാദ്ധ്വ ക്ഷൻ എം.പി.രാജീവൻ ഉൽഘാടനം ചെയ്യുന്നു

കാസർകോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ ചെങ്കൽ കരിങ്കൽ നിർമ്മാണ തൊഴിലാളി സംഘം നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ബി.എം എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അയിത്തപ്പ അദ്ധ്യക്ഷത വഹിച്ചു. ധർണ്ണയിൽ ബി.എം.എസ് ജില്ല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി വി.ഗോവിന്ദൻ, കെ.എ.ശ്രീനിവാസൻ ,എം.കെ.രാഘവൻ, പി.ദിനേഷ് ,ഹരീഷ് കുതിരപ്പാടി ,കെ.വി ബാബു, അനിൽ ബി.നായർ എന്നിവർ സംസാരിച്ചു യുണിയൻ ജില്ല ഭാരവാഹികളായ കുഞ്ഞികൃഷ്ണൻ പൊതാവൂർ വിനോദ് അണിഞ്ഞ ഒ. കണ്ണൻ ,പുഷ്പ ഇടുവുങ്കാൽ, ഗീത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി വി.ബി. സത്യനാഥൻ സ്വാഗതവും പി. ലീല കൃഷ്ണൻ.നന്ദിയും പറഞ്ഞു.