op
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കാസർകോട് മെഡിക്കൽ കോളേജിന് മുമ്പിൽ നടത്തിയ സത്യാഗ്രഹത്തോടനുബന്ധിച്ച് ഒരുക്കിയ പ്രതീകാത്മക ഒ പി ഒരുക്കിയപ്പോൾ

കാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലുള്ള കാസർകോട് സർക്കാർ മെഡിക്കൽ കോളേജിനോടുള്ള അവഗണനക്കെതിരെ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സത്യാഗ്രഹവും പ്രതീകാത്മക ഒ.പി പ്രവർത്തനവും നടത്തി. ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.ഇഅബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു. എം.എൽ.എ മാരായ എൻ.എ.നെല്ലിക്കുന്ന്,എ.കെ.എം അഷറഫ്, ജില്ലാ മുസ് ലിം ലീഗ് ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, മൂസ ബിചെർക്കള, എഎംകടവത്ത്, കെഎം ശംസുദ്ദീൻ ഹാജി, അബ്ബാസ് ഒണന്ത, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബിശാഫി, പി. കെ. സി റൗഫ് ഹാജി, എ കെ ആരിഫ്, സി എംഖാദർ ഹാജി,അഷറഫ് എടനീർ,തുടങ്ങിയവർ പ്രസംഗിച്ചു.