നീലേശ്വരം: കടന്നൽ കുത്തേറ്റ് ഒരു കുടുംബത്തിലെ മൂന്ന്‌ പേർക്ക് പരിക്കേറ്റു. അങ്കക്കളരിയിലെ കെ.വി കുമാരൻ, ഭാര്യ ഭാർഗ്ഗവി, മകൻ സൂരജ് എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്ക് വീടിന് അടുത്തുവച്ച് കടന്നൽ കൂട്ടം കുമാരനെ ആക്രമിക്കുകയും പ്രാണരക്ഷാർത്ഥം വീട്ടിലേക്കോടിയ കുമാരനെ രക്ഷിക്കുന്നിടയിലാണ് ഭാര്യ ഭാർഗ്ഗവിയെയും മകൻ സൂരജിനെയും കടന്നൽ കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുമാരനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ നീലേശ്വരം തേജസ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്ഥലത്തുവെച്ച് പഴനെല്ലിയിലെ സുനിൽകുമാർ, ഭാര്യ രജിത എന്നിവരെയും കടന്നൽ കൂട്ടം ആക്രമിച്ചിരുന്നു.