football

തൃക്കരിപ്പൂർ: അൽഹുദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബീരിച്ചേരി ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗവ.ഹൈസ്കൂൾ മിനിസ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ടൗൺ എഫ്.സി തൃക്കരിപ്പൂർ ജേതാക്കളായി. ഫൈനലിൽ മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. വിജയികൾക്ക് എ.എഫ്.സി മാനേജിംഗ് ഡയറക്ടർ മുഹമ്മദലി കാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ്‌ യു.പി. ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. വി.പി.പി.ഷുഹൈബ് , യു.പി.ഫായിസ് , കെ.എം.കുഞ്ഞി (സി.എച്ച് സെന്റർ), അഹ്‌മദ്‌ മണിയനോടി (പാലിയേറ്റിവ് കെയർ സൊസൈറ്റി), ഹസ്സൻ (ആംബുലൻസ് ഡ്രൈവർ) എന്നിവർക്ക് ക്ലബ്ബിന്റെ സ്നേഹാദരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി മർസൂഖ് റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ. ഇസ്മായിൽ നന്ദിയും പറഞ്ഞു.