photo
പുതിയങ്ങാടി കടപ്പുറത്ത് അടിഞ്ഞു കൂടിയ താമര, പൂത്താളികൾ

പഴയങ്ങാടി: പുതിയങ്ങാടി ബീച്ച് റോഡ് - നീരൊഴുക്കുംചാൽ കടൽ തീരത്ത് കിലോമീറ്റർ നീളത്തിൽ ടൺ കണക്കിന് താമര, പൂത്താളി ഗണത്തിലുള്ള ചെടികൾ അടിഞ്ഞിരിക്കുന്നു. ദുർഗന്ധം മൂലം പരിസരവാസികൾ പ്രയാസത്തിലാണ്. വേലിയേറ്റത്തിൽ കടലിൽ നിന്ന് വന്ന് അടിയുകയാരുന്നു. സാധാരണ ഗതിയിൽ ആഴകടലിൽ കാണുന്ന താമര, പൂത്താളി ഗണത്തിൽപെട്ട ഇവ കരയ്ക്ക് അടിയാറില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.