കാഞ്ഞങ്ങാട്: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ പന്നികൃഷിയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
നിലവിൽ ഹോട്ടലുകൾ, കല്ല്യാണ മണ്ഡപങ്ങൾ, ഹോസ്റ്റലുകൾ, പഴം പച്ചക്കറി കടകൾ, കോഴിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പന്നികൾക്ക് ഭക്ഷണമായി നൽകിയിരുന്നത്. ഇതിൽ പന്നികളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുള്ളത് കോഴി മാലിന്യമാണ്. ഇത് ശേഖരിക്കുന്നതിനുള്ള വിലക്കാണ് പന്നി വളർത്തൽ ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്.
കോഴിക്കടകളിലെ മാലിന്യങ്ങൾ പന്നികൾക്ക് ഭക്ഷണമായി നൽകരുതെന്നാണ് പി.സി.ബി ഉത്തരവ്. പല തദ്ദേശഭരണ സ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാൻ തീരുമാനിച്ചതായി പന്നികർഷകരുടെ സംഘടനയുടെ ജില്ലാ സെക്രട്ടറി ബിനോയ് കാക്കനാടൻ പറയുന്നു.
അനാവശ്യ ഉത്തരവിലൂടെ പട്ടിണിയിലേക്ക് നയിക്കുകയാണ് പി.സി.ബി ചെയ്യുന്നതെന്ന് പന്നി കർഷകർ ആവലാതിപ്പെടുന്നു. മുഖ്യമന്ത്രിയും മൃഗസംരക്ഷണ വകുപ്പുമന്ത്രിയും പന്നികർഷകർക്ക് ആവശ്യമായ കോഴി മാലിന്യം ശേഖരിക്കാമെന്ന് ഉറപ്പുപറയുമ്പോഴും ഉദ്യോഗസ്ഥർ അതിനെതിരെ പ്രവർത്തിക്കുന്നത് ആരെയോ സഹായിക്കാൻ വേണ്ടിയാണെന്ന് ബിനോയ് പറഞ്ഞു.
പന്നിഫാമുകൾ 500
കാസർകോട് ജില്ലയിൽ മാത്രം 500 ൽപരം പന്നിഫാമുകളുണ്ട്. ഇവയെ ആശ്രയിച്ച് 500 ൽപരം പേർ പ്രത്യക്ഷത്തിലും അത്രയും തന്നെ ആളുകൾ പരോക്ഷമായും ജീവിക്കുന്നു.
സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ റെന്റിംഗ് പ്ലാസ്റ്റിക്കുകൾ നിലവിൽ വന്നിട്ടുണ്ട്. ഇവരെ സഹായിക്കാനാണ് പി.സി.ബി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്
ബിനോയ് കാക്കനാടൻ