mega
ഇരിട്ടി ടൗണിൽ നടന്ന മെഗാ പാപ്പ സംഗമത്തിൽ നിന്ന്

ഇരിട്ടി: ഇരിട്ടി ടൗണിനെ ഇളക്കിമറിച്ച് ക്രിസ്‌മസ് പാപ്പാമാരുടെ സംഗമം .കെ.സി വൈ.എം എസ് .എം. വൈ.എം തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് സന്ദേശ മെഗാ പാപ്പാ സംഗമത്തിൽ 200 ഓളം പാപ്പാ വേഷധാരികൾ വാദ്യമേളങ്ങേളോടെ അണിനിരന്നു.

റാലിയിൽ വൈദികർ അടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു.ഇരിട്ടി ടൗൺ ചുറ്റിയ ശേഷം പഴയ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് പരിപാടി സമാപിച്ചത്. തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എം.എൽ.എ,സജീവ് ജോസഫ് എം.എൽ. എ ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ.ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികളും അരങ്ങേറി.