subhash
എടാട്ടുമ്മൽ സുഭാഷ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് മുൻ ഇന്ത്യൻതാരം എം.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ : ചെറിയ പ്രായത്തിൽ തന്നെ പ്രതിഭകളെ വളർത്തുകയെന്ന ലക്ഷ്യത്തോടെ എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ആൻഡ് വില്ലേജ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ജൂനിയർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിന് ആലും വളപ്പിൽ തുടക്കമായി. മുൻ ഇന്ത്യൻതാരം എം.സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഫാർമേർസ് ബാങ്ക് ഡയറക്ടർ ടി.വി.ബാലകൃഷ്ണൻ , കോച്ച് വി.വി.ഗണേശൻ, ഡി.എഫ്.എ. വൈസ്‌പ്രസിഡന്റ് കെ.രാജൻ സി. തമ്പാൻ എന്നിവർ സംസാരിച്ചു. കെ.ഗോവിന്ദൻ സ്വാഗതവും വി.വി.നാരായണൻ നന്ദിയും പറഞ്ഞു.