parco
പാർക്കോ വാർഷികവും സുശീല ഗോപാലൻ അനുസ്മരണവും നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അതിയാമ്പൂർ പാർക്കോക്ലബ്ബിന്റെ 32ാംവാർഷികവും സി.പി.എം നേതാവും മുൻമന്ത്രിയുമായ സുശീല ഗോപാലൻ അനുസ്മരണവും ബാലബോധിനി ഗ്രന്ഥാലയത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വി.സാലു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.നിഷാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാകമ്മിറ്റി അംഗം എം.രാഘവൻ, വേണുരാജ്‌ കോടോത്ത്, എം.കെ.വിനോദ് കുമാർ, കെ.വി.സജിത്ത്,കെ.വി.പ്രജീഷ് എന്നിവർ സംസാരിച്ചു.കെ.അനിൽകുമാർ സ്വാഗതവും കെ.നിതിൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ സഹകരണ ആശുപത്രിയിലേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പാർക്കോ യു.എ.ഇ അംഗം കെ.വി.സോകേഷ് പതിനായിരം രൂപ രൂപീകരണകമ്മിറ്റി ചെയർമാൻ പി. അപ്പുക്കുട്ടന് കൈമാറി. ക്ലബ്ബിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും യുവഗായകൻ സുഭാഷ് അറുകരയും സംഘവും ചേർന്നൊരുക്കിയ നാട്ടുമൊഴികൾ നാടൻകലാവിരുന്നും അരങ്ങേറി.