nanma-maram
നന്മമരം ഏർപ്പെടുത്തിയ കിടപ്പുരോഗികൾക്കുള്ള കട്ടിൽ സബ് കളക്ടർ ആർ. ഡി. മേഘശ്രീ കൈമാറുന്നു

കാഞ്ഞങ്ങാട്: ഒറ്റമുറി വാടകവീട്ടിൽ കിടപ്പിലായ വീട്ടമ്മയ്ക്ക് കട്ടിൽ നൽകി നന്മമരം കാഞ്ഞങ്ങാട് . പാലിയേറ്റീവ് ചലഞ്ചിലൂടെ സമാഹരിച്ച കിടപ്പുരോഗികൾക്കുള്ള ആശുപത്രികട്ടിലാണ് കൂളിയങ്കാൽ കോട്ടക്കുന്നിലെ ഇവരുടെ വീട്ടിലെത്തി കൈമാറിയത്. വർഷങ്ങളായി ഏകമകനോടൊപ്പം ഒറ്റമുറി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്ന വീട്ടമ്മ മാസങ്ങൾക്ക് മുമ്പാണ് കിടപ്പിലായത്. അമ്മയുടെ പരിചരണം ഏറ്റെടുത്ത മകന് ജോലിക്ക് പോകാനും സാധിക്കാത വന്നതോടെയാണ് നന്മമരം പ്രവർത്തകരുടെ ഇടപെടൽ. സബ് കളക്ടർ ആർ. ഡി. മേഘശ്രീയാണ് നന്മമരം നൽകിയ കട്ടിൽ ഇവർക്ക് കൈമാറിയത്.സെക്രട്ടറി എൻ. ഗംഗാധരൻ, പ്രസിഡന്റ് സലാം കേരള, ബിബി ജോസ്, സി.പി.ശുഭ, ഗോകുലാനന്ദൻ,ഫൈസൽ എന്നിവർ സന്നിഹിതരായി.