sankaran

നീലേശ്വരം: തിടമ്പുനൃത്തകലയുടെ കുലപതി പുതുക്കൈയിലെ മുതലപ്പാറ മാടമന ഇല്ലത്ത് ശങ്കരൻ എമ്പ്രാന്തിരി (84) നിര്യാതനായി. രാഘവപുരം ശ്രീരാമ ക്ഷേത്രത്തിലെ (ഹനുമാരമ്പലം) ക്ഷേത്രത്തിലെ സ്ഥിരം തിടമ്പ് നർത്തകനായിരുന്നു. നൃത്തപഠനത്തിന് മുന്നോടിയായുള്ള ഉഴിച്ചിൽ (ചവിട്ടിത്തടവൽ) വിദഗ്ദ്ധൻ കൂടിയായിരുന്നു.

ഭാര്യ: പരേതയായ ദേവകി അന്തർജനം. മക്കൾ: കൃഷ്ണൻ എമ്പ്രാന്തിരി (തിടമ്പുനൃത്ത കലാകാരൻ), ശങ്കരൻ എമ്പ്രാന്തിരി, ശ്രീരാമൻ എമ്പ്രാന്തിരി, ഈശ്വരൻ എമ്പ്രാന്തിരി, സുബ്രഹ്മണ്യൻ എമ്പ്രാന്തിരി, ലക്ഷ്മണൻ എമ്പ്രാന്തിരി. മരുമക്കൾ: എം. ദേവകി അന്തർജനം, പി. ശ്രീദേവി അന്തർജനം, ഇ.ആർ. സുജാത അന്തർജനം, ആര്യാദേവി അന്തർജനം. സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരി, പരേതരായ നാരായണൻ നമ്പൂതിരി, സാവിത്രി അന്തർജനം, സരസ്വതി അന്തർജനം.