president
രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

കണ്ണൂർ: നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്. ഉച്ചക്ക് 12.35 ഓടെയാണ് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ രാഷ്ട്രപതി മട്ടന്നൂരിൽ ഇറങ്ങിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, lദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ , സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, സംസ്ഥാന പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ.ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ.എൻ.പ്രമോദ്, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്ക് ഒപ്പമാണ് രാഷ്ട്രപതി എത്തിയത്.