photo
കേരള ദിനേശ് ബീഡി സ്ഥാപക ചെയർമാൻ പി കെ .പണിക്കരുടെ ചരമവാർഷികദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി . പി .ദിവ്യ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കേരള ദിനേശ് ബീഡി സ്ഥാപകചെയർമാൻ ജി.കെ.പണിക്കരുടെ 25ാം ചരമവാർഷിക ദിനാചരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ദിനേശ് ബീഡി ജീവനക്കാരുടെ മക്കൾക്ക് ഏർപ്പെടുത്തിയ എന്റോൺമെന്റ് വിതരണവും ദിനേശ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ദിനേശ് ബീഡി കേന്ദ്രസംഘം ചെയർമാൻ എം.കെ. ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ പയ്യന്നൂർ സംഘം ബീഡിതൊഴിലാളി ടി.വി. തമ്പായിയെ മൊമെന്റൊ നൽകി ആദരിച്ചു. ടി.പി. ശ്രീധരൻ, പാലേരി മോഹനൻ, പി.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.