കാഞ്ഞങ്ങാട് :സഹകരണബാങ്കുകളെ തകർക്കാനുള്ള കേന്ദ്രസർക്കാറിന്റെയും റിസർവ്വ് ബാങ്കിന്റെയും നിയമവിരുദ്ധ നടപടികൾക്കെതിരെ സഹകരണസംരക്ഷണസമിതി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫീസീലേക്ക് സഹകാരികളും ജീവനക്കാരും മാർച്ച് നടത്തി. സമരം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. . ജില്ലാചെയർമാൻ എ.രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. സാബു അബ്രഹാം, ഡി.വി. ബാലകൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ. രാജ്മോഹൻ, കെ.വി.ഭാസ്‌കരൻ, കെ.ശശി, പി.ജാനകി ,ബി.സുകുമാരൻ, ഇ.ജയൻ എന്നിവർ സംസാരിച്ചു. കെ.പി.വൽസലൻ സ്വാഗതവും കെ.വി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.