കാഞ്ഞങ്ങാട് :ഇന്ത്യൻ സീനിയർ ചേംബർ കാഞ്ഞങ്ങാട് റീജിയണിന്റെ ആഭിമുഖ്യത്തിൽ മൂലക്കണ്ടം പകൽവീട്ടിലെ വയോജനങ്ങളോടൊപ്പം ക്രിസ്മസ് പുതുവത്സരം ആഘോഷം സംഘടിപ്പിച്ചു.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്മസ് കേക്ക് മുറിക്കലും നടന്നു. എൻ.ആർ. പ്രശാന്ത് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. കെ.കൃഷ്ണൻ മാസ്റ്റർ, കെ. മീന, ടി.വി.പത്മിനി, ഗിനീഷ് കാരക്കുഴി, എം. പുരുഷോത്തമൻ, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു സി.ബാലകൃഷ്ണൻ സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങളുടെയും മറ്റുള്ളവരുടെയും വിവിധ കലാപരിപാടികളും നടന്നു