ചെറുപുഴ: ചർമ്മമുഴ രോഗം പടർന്നുപിടിച്ച ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിൽ രോഗബാധിത പശുക്കളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ജില്ലാ ജന്തുരോഗ നിയന്ത്രണ വിഭാഗമാണ് തിങ്കളാഴ്ച സാമ്പിൾ ശേഖരണം നടത്തിയത്. കണ്ണൂർ ജില്ലാ റീജിയണൽ ലാബിൽ ഇവ പരിശോധനയ്ക്ക് അയക്കും. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ: കെ.എസ്. ജയശ്രീയുടെ നേതൃത്വത്തിലാണ് സാമ്പിൾ ശേഖരിച്ചത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.എസ്.ജ്യോതി ലക്ഷ്മി, കെ. ബാലകൃഷ്ണൻ, പി.സി. ബേസിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ചൂരപ്പടവിലെ ഒരു വീട്ടിൽ നിന്നും തിരുമേനിയിലെ മൂന്നു വീടുകളിൽ നിന്നും സംഘം സാമ്പിൾ ശേഖരിച്ചു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.