തൃക്കരിപ്പൂർ: ക്രിസ്മസിന് മുന്നോടിയായി തൃക്കരിപ്പൂർ യംഗ് കൾച്ചറൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇരുചക്രവാഹനത്തിൽ ചലിക്കുന്ന പുൽക്കൂടൊരുക്കി. മഞ്ഞുവീഴുന്ന രാത്രിയെ വർണാഭമാക്കി എത്തിയ സംഘം ബൈക്കിന്റെ പിന്നിലാണ് പുൽക്കൂടൊരുക്കിയത്.
ശൈത്യകാലമാനുകളുടെ രൂപങ്ങൾ ഇരുവശത്തും ഓടുന്ന തരത്തിൽ ക്രമപ്പെടുത്തിയ ബൈക്ക് ക്രിസ്മസ് പപ്പാ എന്ന് വിളിക്കുന്ന സാന്താക്ലോസ് ഓടിച്ചെത്തിയത് ആകർഷകമായി. പ്രധാന കവലകളിൽ ബൈക്കുകളിലും സ്കൂട്ടറുകളുമായെത്തിയ ക്രിസ്മസ് പപ്പാമാരും ട്രാക് സംഗീതത്തിനൊത്ത് നൃത്തം ചവുട്ടി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ണിയേശുവിന്റ് വരവറിയിച്ചെത്തിയ സംഘം സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. ആദ്യദിനത്തിൽ വടക്കേകൊവ്വൽ, തൃക്കരിപ്പൂർ ടൗൺ, നടക്കാവ്, ഇടയിലെക്കാട്, മാണിയാട്ട് എന്നിവിടങ്ങളിലാണ് എത്തിയത്.