മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടി. ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി ത്വാഹ കീറ്റുകണ്ടിയിൽ നിന്നും 30 ലക്ഷം രൂപയുടെ 611 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാപ്സ്യൂൾ രൂപത്തിൽ സ്വർണ മിശ്രിതമാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

709 ഗ്രാം തൂക്കം വരുന്ന മൂന്നു കാളുകളിൽ നിന്നും വേർതിരിച്ചപ്പോൾ 30 ലക്ഷം രൂപയുടെ 611 ഗ്രാം സ്വർണമാണ് ലഭിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി മാധവൻ, ഇൻസ്പെക്ടർമാരായ എൻ. അശോക് കുമാർ, മനോജ് കുമാർ, സുരാജ് ഗുപ്ത, ഹെഡ് ഹവിൽദാർമാരായ സി.വി ശശീന്ദ്രൻ, എം.വി വത്സല എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.