പയ്യന്നൂർ: പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർക്കുന്ന കെ റെയിൽ പദ്ധതിയെ ചെറുത്ത് തോൽപ്പിക്കണമെന്ന് പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ: പ്രശാന്ത് ഭൂഷൺ പറഞ്ഞു. കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ വ്യത്യായനം മൂലം പൊറുതിമുട്ടുന്ന കേരളത്തിന്റെ അതിലോല പ്രകൃതിയെ സാരമായി പരിക്കേൽപ്പിക്കുന്ന പദ്ധതി കാര്യമായ പoനങ്ങളൊന്നും നടത്താതെയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഒരു ലക്ഷം കോടിയിലധികം ചെലവ് വരുന്ന പദ്ധതി കേരളത്തെ മൊത്തത്തിൽ കടക്കെണിയിലാഴ്ത്തും. പദ്ധതിയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ഇതിന്റെ ചെലവ് നികത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ സമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജീവൻ, കെ.സി. ഉമേഷ് ബാബു, ഡോ: ഡി. സുരേന്ദ്രനാഥ്, കെ.ടി. സഹദുള്ള, കെ.കെ. ഫൽഗുണൻ, വിനോദ് രാമന്തളി തുടങ്ങിയവർ പ്രസംഗിച്ചു. സമിതി കൺവീനർ വി.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.