കാസർകോട് :ലീഡർ കെ.കരുണാകരന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടത്തി.ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ നേതൃത്വം നൽകി ,പി.എ. അഷ്‌റഫ് അലി, പി .ജി. ദേവ്, എം.സി പ്രഭാകരൻ, കരുൺ താപ്പ, സി.വി. ജെയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, ഹരീഷ് പി. നായർ, കെ ഖാലിദ്, രമേശൻ കരുവാച്ചേരി, എ. വാസുദേവൻ, ആർ.ഗംഗാദരൻ, കെ. ദാമോദരൻ, അർജുനൻ തായലങ്ങാടി,ഉമേഷ് അണങ്കൂർ, രാജീവൻ നമ്പ്യാർ, മഹമൂദ് വട്ടായക്കാട്,ഇസ്മായിൽ ചെർക്കള, ഇ.അമ്പിളി എന്നിവർ സംബന്ധിച്ചു.