
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാകാരംസ് അസോസിയേഷൻ, സംസ്ഥാന കാരം ചാമ്പ്യൻഷിപ് സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിൽ പടന്നക്കാട് ഗുഡ് ഷെപേഡ് റീജ്യണൽ പാസ്റ്ററൽ സെന്റർ ഹാളിൽ ക്രിസ്തുമസ് ആഘോഷം നടത്തി.വികാരി ഫാ.തോമസ് പൈമ്പള്ളി ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യു ഇളംതുരംത്തിപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. സംഘാടകസമിതി ഭാരവാഹികളായ അബ്ദുൾ റസാഖ് തായലക്കണ്ടി, ടി.സത്യൻ, ഐശ്വര്യ കുമാരൻ, വൈസ് ചെയർമാൻ എ.സുബൈർ, ഗണേഷ് അരമങ്ങാനം, കെ.നാരായണൻ ചെറുവത്തൂർ, വൈ.എം.സി.ചന്ദ്രശേഖരൻ, ടി.ജെ.സന്തോഷ്, സ്‌കറിയ ആയിരമല, റോയി കൊച്ചിക്കുന്നേൽ, കെ.സാദിഖ് നീലേശ്വരം, എം.എം.ഗംഗാധരൻ കെ.വി.സുധാകരൻ, മനോജ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും കെ.എസ്.ഹരി കുമ്പള നന്ദിയും പറഞ്ഞു. ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കിട്ട് ആശംസകൾ കൈമാറി.