
തലശ്ശേരി: കാവുംഭാഗം കൃഷ്ണലീലയിൽ (ഇടത്തട്ട മീത്തൽ) കെ.എം. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (94) നിര്യാതനായി. ധർമ്മടം ബേസിക് സ്‌കൂൾ, അരങ്ങാറ്റുപറമ്പ ജൂനിയർ ബേസിക് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായിരുന്നു. കെ.എ.പി.ടി യൂനിയൻ ജില്ലാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് യൂനിയൻ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. കാവുംഭാഗം പനോളി ശ്രീ അയ്യപ്പക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ, ഇല്ലത്ത് താഴെ നെച്ചൂറ നാഗഭഗവതി ട്രസ്റ്റ് രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ലീല (റിട്ട. ഹെഡ്മിസ്ട്രസ്, വടക്കുമ്പാട് എച്ച്.എസ്). മക്കൾ: ജ്യോതി ലക്ഷ്മി (ചാർട്ടേഡ് അക്കൗണ്ടന്റ്, കോയമ്പത്തൂർ), വിധു മനോഹർ (അസി. പ്രൊഫസർ, ഏഴിമല നാവിക അക്കാഡമി), മീര (സ്റ്റാഫ് നഴ്സ്, ബംഗളുരു). മരുമക്കൾ: ലാലസൻ (കോയമ്പത്തൂർ), ഡോ. കെ.പി. പ്രസീത, വിനീഷ് (ബംഗളുരു). സഹോദരങ്ങൾ: മാധവൻ നമ്പ്യാർ, പരേതരായ മാധവിയമ്മ, ദേവകി, പദ്നാഭൻ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് തറവാട്ട് ശ്മശാനത്തിൽ.