
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാനൂർ മുതിയങ്ങയിലെ മുബഷീറിൽ നിന്ന് 1496 ഗ്രാം സ്വർണം പിടികൂടി. ഡി. ആർ.ഐ- കസ്റ്റംസ് സംയുക്തപരിശോധനയിലാണ് സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കണ്ടെത്തിയത്.