fire

മൂന്നിലൊന്ന് കാളുകൾ അനാവശ്യം.

കണ്ണൂർ:നേരംപോക്കിനായി വിളിച്ച് കബളിപ്പിക്കുന്നവരെ കൊണ്ട് കുഴങ്ങിയിരിക്കുകയാണ് ആപത്ഘട്ടങ്ങളിൽ വിളിച്ചാൽ ഓടിയെത്തേണ്ടുന്ന അഗ്നിശമനസേന.ഈ മാസം മാത്രം ഇത്തരത്തിൽ പത്ത് കോളെങ്കിലും കണ്ണൂർ അഗ്നിശമന ഓഫീസിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോസ്ഥരുടെ വെളിപ്പെടുത്തൽ.

ടോൾ ഫ്രി നമ്പറായ 101ലേക്ക് വിളിച്ച് ഹലോയെന്ന് ആവർത്തിച്ചുപറയുന്നതാണ് ഇത്തരക്കാരുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഫോൺ ഹോൾഡ് ചെയ്തുപിടിക്കും.അതെ സമയം വ്യാജസന്ദേശം നൽകിയുള്ള കാളുകൾ വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

കോയിൻബൂത്തുകൾ സജീവമായിരുന്ന മുൻകാലങ്ങളിൽ ഇത്തരം കോളുകൾ ഫയർഫോഴ്സിന് തലവേദനയായിരുന്നു.എന്നിരുന്നാലും തീപടർന്നെന്ന് പറഞ്ഞ് വിളിക്കുന്ന ചില കോളുകൾ ചെറിയ തോതിലെങ്കിലും ഉദ്യോഗസ്ഥരെ ഇപ്പോഴും കുഴപ്പിക്കുന്നുണ്ട്.ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിച്ച് കളിപ്പിക്കുന്നത് ചിലർക്ക് ഒരു ഹരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നഷ്ടം നാടിനാണ്

അനാവശ്യ കോളുകൾ വരുമ്പോൾ ഇതേ സമയത്ത് തന്നെ അടിയന്തര ആവശ്യത്തിനായി വിളിക്കുന്നവരുണ്ടാകും.പക്ഷെ ഇത്തരം കോളുകൾക്കിടയിൽ ആവശ്യക്കാരുടെ കാളുകൾ കണക്ട് ചെയ്യാൻ പറ്റാതെ വരും.ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് അഗ്നിശമനസേനാംഗങ്ങൾ തന്നെ സമ്മതിക്കുന്നു. അധികൃതർ പറഞ്ഞു.

കുട്ടിക്കളിയും

അനാവശ്യകോളുകളിൽ വലിയ ശതമാനം കുട്ടികളിൽ നിന്നാണ്.ചെറിയ കുട്ടികൾ കൗതുകത്തിനാണ് ഫയർ നമ്പറിലേക്ക് വിളിക്കുന്നത്. വിളിച്ച ശേഷം മിണ്ടാതെ നിൽക്കുകയാണ് ഇവരുടെ രീതി.