കണ്ണൂർ: ജില്ലയിൽ മുഴുവൻ കൊവിഡ് മരണങ്ങളിലും ധനസഹായ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ 29ന് രണ്ട് മണിക്ക് മുമ്പായി സാക്ഷ്യപത്രം നൽകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിനായി 27, 28, 29 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാർക്ക് പുറമെ അതത് മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരും പങ്കെടുക്കണം. തദ്ദേശ സ്ഥാപന പരിധിയിലെ ഏതെങ്കിലും അക്ഷയ സെന്ററിലെ ഒരു ജീവനക്കാരെ കൂടി പങ്കെടുപ്പിക്കണം. തദ്ദേശ സ്ഥാപന അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ മുഖേനയും അർഹരായവരെ കണ്ടെത്തണം. വെബ്‌സൈറ്റ് പരിശോധിച്ച് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് സർട്ടിഫിക്കറ്റ്/ഐ.സി.എം.ആർ നമ്പർ മെഡിക്കൽ ഓഫീസർമാർ/ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉറപ്പു വരുത്തി കൊടുക്കണം. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത അപേക്ഷകൾ ലഭിച്ചാൽ വില്ലേജ് ഓഫീസർമാർ വെബ്‌സൈറ്റിൽ പരിശോധിച്ച് മരിച്ച വ്യക്തിയുടെ പേര് അതിൽ ഉണ്ടെന്നു ഉറപ്പു വരുത്തി, സർട്ടിഫിക്കറ്റ് കൂടി പരിശോധിച്ച് വിവരം ഫയൽ നോട്ടിൽ എഴുതാനും കളക്ടർ നിർദേശിച്ചു.