
പയ്യന്നൂർ : കൊവിഡിനെതിരെ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ നേടിയ നഗരസഭയായി പയ്യന്നൂർ. ഔദ്യോഗിക പ്രഖ്യാപനവും സമ്പൂർണ്ണ ശുചിത്വപദ്ധതി പ്രഖ്യാപനവും 28ന് രാവിലെ 9.30ന് ബോയ്സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാകളക്ടർ എസ്.ചന്ദ്രശേഖർ പ്രഖ്യാപനം നടത്തും.
കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ സമ്പൂർണ്ണ വാക്സിനേഷൻ നേട്ടം കൈവരിക്കുന്നതു വരെ വളരെ ചിട്ടയായ പ്രവർത്തനമാണ് പയ്യന്നൂരിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയത്.നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, പയ്യന്നൂർ താലൂക്ക് ആശുപത്രി, പഴയങ്ങാടി താലൂക്ക് ആശുപത്രി, മുത്തത്തി അർബ്ബൺ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മികച്ച പ്രതിരോധപ്രവർത്തനമാണ് കാഴ്ചവച്ചത്. വാർഡ് തലത്തിൽ ജാഗ്രതാസമിതികൾ രൂപീകരിച്ച് ഐ.ആർ.പി.സി , ആർ.ആർ.ടി വളണ്ടിയർമാർ ,സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, ഹോട്ടൽ, പൊതുസ്ഥാപനങ്ങൾ എന്നിവരും മികച്ച സഹകരണം നൽകി. വാക്സിനേഷനായി ദിവസവും മെഗാക്യാമ്പുകളും സംഘടിപ്പിച്ചതിന് പുറമെ വാഹനം സജ്ജീകരിച്ച് ഓരോ വാർഡുകളിലും വിട്ടുപോയവരെ കണ്ടെത്തി വാക്സിൻ നൽകിയാണ് സമ്പൂർണ്ണ വാക്സിനേഷൻ ഫലവത്താക്കിയതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി. സജിത, സി.ജയ, ടി.പി.സമീറ , ഡോ: സുനിത മേനോൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വിദേശത്തു നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ ഒരുക്കിയും പ്രതിരോധപ്രവർത്തനങ്ങൾ സജീവമാക്കിയും രോഗത്തെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കുവാൻ കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടമാണ് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത
18 വയസിന് മുകളിൽ
65732 ഒന്നാം ഡോസ്
62112രണ്ടാം ഡോസ്