computer
ധർമ്മശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലെ വയറുകൾ തീപിടിച്ച് നശിച്ച നിലയിൽ

തളിപ്പറമ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ധർമ്മശാലയിലെ ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ തീപ്പിടുത്തം. നിരവധി കമ്പ്യൂട്ടറുകൾക്ക് നാഷനഷ്ടം സംഭവിച്ചു. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കമ്പ്യൂട്ടർ ലാബിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട കോളേജ് അധികൃതർ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ലാബിലെ വൈദ്യുതി കണക്ഷനുകൾ പൂർണമായും കത്തി നശിച്ചിരുന്നു. കൂടാതെ ലാബിലുണ്ടായിരുന്ന മുഴുവൻ കമ്പ്യൂട്ടറുകൾക്കും ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രിസ്തുമസ് അവധി ആയതിനാൽ തന്നെ കോളേജിൽ ലാബിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല.