ഇരിട്ടി: മഹാത്മാഗാന്ധി കോളേജിൽ നവീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം യു.കെയിലെ റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രി ഫെല്ലോയും ഐസർ തിരുവനന്തപുരം സ്‌കൂൾ ഒഫ് കെമിസ്ട്രി പ്രൊഫസറുമായ കാന എം. സുരേശൻ നിർവഹിച്ചു. 30 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ എം ജി കോളേജിനായി കെമിസ്ട്രി ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
കോളേജ് മാനേജർ സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ബ്രണ്ണൻ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊഫ. പി.വി. ഷിബു മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ . വി. അജിത, എൻ. അശോകൻ, കെ. വത്സരാജ്, മനോഹരൻ കോട്ടാത്ത് , റജി പായിക്കാട്ട് , സി.വി. സന്ധ്യ, ഡോ . കെ. ആർ. രഹിൻ, ഡോ. എം. മീര , ഡോ. ആർ. സ്വപ്ന, എൻ. സത്യാനന്ദൻ, കെ. അനീഷ് കുമാർ, പി.കെ. സതീശൻ സംസാരിച്ചു. ഡോ. ആർ ബിജുമോൻ സ്വാഗതവും ഡോ. എം.കെ. ശരത് ജോഷ് നന്ദിയും പറഞ്ഞു.