
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒരു സ്ത്രീയടക്കം രണ്ടു യാത്രക്കാരിൽ നിന്നായി ഒരു 1.14 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കർണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസർകോട് തളങ്കര സ്വദേശിനി ആയിഷ എന്നിവരിൽ നിന്നാണ് 2360 ഗ്രാം സ്വർണം പിടിച്ചത്.
ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ മുഹമ്മദ് റാഫിയിൽ നിന്ന് 1100 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാർ വാഷറിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ആയിഷയിൽ നിന്ന് 1432 ഗ്രാം സ്വർണം പിടിച്ചു.മിശ്രിത രൂപത്തിലുള്ള സ്വർണം ആറു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ രാജു, രാമൽ, സന്ദീപ് കുമാർ, ദീപക്, ജുബർ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.