social-media

ക​ണ്ണൂ​ർ: സമൂഹമാദ്ധ്യമങ്ങൾ വ​ഴി മ​തസ്പ​ർദ്ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ലും ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ൾ​ക്കെ​തി​രേ പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക വി​ഭാ​ഗം കേ​സെ​ടു​ത്തു തു​ട​ങ്ങി.ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​പ​ധി പേ​ർ​ക്കെ​തി​രെ​യാ​ണു പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ് ഇ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്, കമ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽഫോ​ൺ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.കൂ​ത്തു​പ​റ​മ്പ്, ക​തി​രൂ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഫേ​സ്ബു​ക്കി​ലെ മേ​ൽ​വി​ലാ​സം നോ​ക്കി​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. മ​യ്യി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​കോ​പ​ന​പ​ര​മാ​യി പോ​സ്റ്റി​ട്ട​തി​ന് ഒ​രാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്ര​വാ​ക്യം മു​ഴ​ക്കി​യ​തി​ന് ബി.​ജെ​.പി- ആ​ർ​.എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ 153 എ ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

നിരീക്ഷിക്കും പ്രത്യേക പൊലീസ് സെൽ

ജി​ല്ല​യി​ൽ സമൂഹമാദ്ധ്യമങ്ങൾ വ​ഴി ക​ലാ​പാ​ഹ്വ​ാന​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നാ​യി പൊ​ലീ​സ് പ്രത്യേക സെ​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ഇ​ര​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്രകോപനം വ്യാപകമായ ​സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു സെൽ രൂപീകരണം.സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​.എ​സ്.പി വി.​കെ. വി​ശ്വം​ഭ​ര​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ സെ​ല്ലി​ൽ സൈ​ബ​ർ പൊലീ​സും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​യും വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റു​മ​ട​ക്കം 40തോ​ളം അം​ഗ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. വിവിധ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സൈ​ബ​ർ പോ​രാ​ളി​ക​ളും സെല്ലിന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ലൈക്കിനും കമന്റിനും നടപടി

മ​ത​സ്പ​ർദ്ധ വ​ള​ർ​ത്തു​ന്ന​വ​ർ മാ​ത്ര​മ​ല്ല, പോ​സ്റ്റ് ലൈ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​മ​ന്റിടു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ക്കും. പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്താ​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​തി​നാ​ൽ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു

153 എ

ഒരു മതവിഭാഗത്തിനോ,​ വിഭാഗത്തിനോ എതിരെ ജന്മസ്ഥലം,​വീട്,​ ഭാഷ,​ തുടങ്ങിയ ഏതെങ്കിലും വിഷയം ഉയർത്തി അനാവശ്യമായി നിന്ദിക്കുകയോ,​ ഏതെങ്കിലും മതത്തിന്റെ സ്ഥാപകരെയോ,​ പ്രവാചകന്മാരെയോ നിന്ദിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കി ഇന്ത്യൻ പീനൽ കോഡ‌ിലെ വകുപ്പ്. സംഘർഷത്തിന് വഴിതുറക്കുന്നതോ ,​ മതവിഭാഗങ്ങൾ,​ജാതികൾ,​ ഭാഷവിഭാഗങ്ങൾ എന്നിവർ തമ്മിൽ ശത്രുത വളർത്തുന്ന ഇടപെടൽ കുറ്റകരമാണെന്ന് ഈ ഖണ്ഡിക പറയുന്നു.