പഴയങ്ങാടി:താവം, പാപ്പിനിശ്ശേരി മേൽപാലങ്ങൾ അടച്ചതിൽ പ്രതിഷേധിച്ച് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് താവം മേൽപാലത്തിന് സമീപത്തായി നടന്ന പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കാപ്പാടൻ ശശിധരൻ, കക്കോപ്രവൻ മോഹനൻ ,എ.വി.സനിൽ, ബേബി ആന്റണി, ഷാജി കല്ലേൻ എന്നിവർ പ്രസംഗിച്ചു.സജി നാരായണൻ, ഡഗ്ലസ് മാർക്കോസ്, പി.അബ്ദുൾഖാദർ, എം. പവിത്രൻ ,കെ.വി.സുമേഷ്, പാറയിൽ കൃഷ്ണൻ , രാജേഷ് പാലങ്ങാട്, ജനാർദ്ദനൻ കടന്നപ്പള്ളി എന്നിവർ നേതൃത്വം നല്കി. താവം,