പാപ്പിനിശ്ശേരി: മെർളി റോഡിൽ അബ്ദുൾ റഹിമാൻ -റഹ്മത്ത് ദമ്പതികളുടെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ച ബൈക്കിന് തീയിട്ടു. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്ക് കത്തുന്നതിനിടയിൽ തീ വീടിന്റെ ജനൽ പാളികളിലേക്കും ആളി പടർന്നു. തീ പടർന്നതോടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ വീട്ടുകാർ വെളളം ചീറ്റി തീയണച്ചതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല.
വെളളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. വീട്ടിൽ അടുത്ത ദിവസം അബ്ദുൾ റഹിമാന്റെ മകളുടെ വിവാഹം നടക്കുകയാണ്. അതിന്റെ ഒരുക്കം തകൃതിയായി നടക്കുന്നതിനിടയിലാണ് കത്തിക്കൽ സംഭവം. വളപട്ടണം പൊലീസും വിരലടയാള വിദഗ്ദധരും എത്തി അന്വേഷണം ഊർജിതപ്പെടുത്തി.