muhammad-ahammad
കാരയിൽ ലാൽ ബഹാദൂർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യസ്മൃതിസദസ് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : ആവേശ്വജ്ജലമായിരുന്ന സ്വാതന്ത്റ്യ സമരചരിത്രം മനസ്സിലാക്കുവാനും അതിൽ നിന്ന് ഉളവാകുന്ന പ്രബുദ്ധത ഉൾക്കൊള്ളുവാനും പുതുതലമുറ സന്നദ്ധമാകണമെന്ന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് പറഞ്ഞു.കേന്ദ്ര സാഹിത്യ അക്കാഡമി കാരയിൽ ലാൽ ബഹാദൂർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യസമരവും പയ്യന്നൂരും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 'സ്വാതന്ത്ര്യ സ്മൃതി സദസ്' ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അപ്പുക്കുട്ടൻ കാരയിൽ അദ്ധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യസമ സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളെ ആദരിച്ചു.

സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം എൽ.വി.ഹരികുമാർ ,ചന്ദ്രശേഖരൻ തിക്കോടി ,കെ.വി.ശിവകുമാർ, പ്രസാദ് കാക്കശ്ശേരി, വി.രതീശൻ, വിജയലക്ഷ്മിനാരായണൻ, വി.പി.സന്തോഷ് സംസാരിച്ചു. ശ്രീലക്ഷ്മി ശ്രീനാഥ്, ദിയാ കൃഷ്ണ, കെ.നവദേവ് എന്നീ വിദ്യാർത്ഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു .