കണ്ണൂർ: കോർപ്പറേഷൻ ഹരിത കർമ്മസേന ഹെൽപ്പ് ലൈൻ നിലവിൽ വന്നു. മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഇതോടൊപ്പം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്തക്കാൾക്കുള്ള ആനുകൂല്യ വിതരണവും നടന്നു.
കോർപ്പറേഷൻ ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവുമാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും ആവശ്യങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാം. ഡെപ്യൂട്ടി മേയർ കെ. ഷബീന, കൗൺസിലർമാരായ സിയാദ് തങ്ങൾ, അഡ്വ. പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.