പയ്യന്നൂർ : കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളം കണ്ട അതുല്യ ഹാസ്യസാഹിത്യ പ്രതിഭയായാണ് സഞ്ജയനെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ പറഞ്ഞു. അനാദിയായ ശോകമാണ് സഞ്ജയന്റെ ഉള്ളിലെങ്കിലും ജീവിതത്തെ എപ്പോഴും പ്രസാദാത്മകമായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച 'സഞ്ജയനും മലയാള സാഹിത്യവും ' എന്ന സർഗ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.വി.ബാലകൃഷ്ണൻ.ഗ്രന്ഥാലയം പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം എൽ.വി.ഹരികുമാർ ,ഇ .പി.രാജഗോപാലൻ , പി.എം.കൃഷ്ണപ്രഭ എന്നിവർ സംസാരിച്ചു. സി.വി.വിനോദ് കുമാർ സ്വാഗതവും സി.കെ. ഹരീന്ദ്രൻ നന്ദിയുംപറഞ്ഞു.