തൃക്കരിപ്പൂർ: പാലക്കാട് പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ടെന്നികോയ്റ്റ് ആൺകുട്ടികളുടെ ടീമിനെ ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എ. അക്ഷതും പെൺകുട്ടികളുടെ ടീമിനെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സി. പഞ്ചാക്ഷരിയും നയിക്കും. ഇരുവരും ഇടയിലെക്കാട് സ്വദേശികളാണ്. ടീം അംഗങ്ങൾ: ആൺകുട്ടികൾ- സാരംഗ്.എൻ, അദ്വൈത് .കെ, സൂര്യ നാരയണൻ.കെ, നന്ദകിഷോർ.എൻ.വി, അബ്ദുള്ള.കെ, പെൺകുട്ടികൾ: ആരാധന.എം.ആർ, ശ്രുതി.എം, അഭിനന്ദ.ടി.കെ, രേവതി.കെ.വി, നീലിമ.സി. ആദ്യമത്സരത്തിൽ ആൺകുട്ടികളുട വിഭാഗം പാലക്കാടിനെയും പെൺകുട്ടികൾ കോട്ടയത്തെയും നേരിടും. ബിജു.കെ.വി കോച്ചും ,അശ്വിൻ അജിത്ത്, ജയശ്രീ സി, ശശികല എന്നിവർ മാനേജർമാരുമാണ്.