bms
ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മോട്ടോർ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും, ധർണ്ണയും ബിഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, മിനിമം പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിയ്ക്കുക, അപകട മരണങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം അനുവദിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ബി.എം.എസ് ജില്ലാ ജനറൽസെക്രട്ടറി ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.കെ.ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ കാട്ടുകുളങ്ങര, സുനിൽകുമാർ വാഴക്കോട്, കുഞ്ഞിക്കണ്ണൻ പൊയിനാച്ചി, കുഞ്ഞിക്കണ്ണൻ പരവനടുക്കം, പുഷ്പരാജ് നായ്ക്കാപ്പ്, ബാബു കൊടവലം, സൂര്യോദയം ബാലകൃഷ്ണൻ, പ്രഭാ ശങ്കർ, രവി രാജ്, കൃഷ്ണൻ ചേറ്റുകുണ്ട് ,ഗിരിഷ് അട്ടേങ്ങാനം എന്നിവർ പ്രസംഗിച്ചു.കെ.വി.ബാബു സ്വാഗതവും മനോജ് കല്യാണം നന്ദിയും പറഞ്ഞു.