year-change
2021-2012

കൊവിഡ് വിതച്ച ഭീതിയുടെ നിഴലിലായിരുന്നു കണ്ണൂരിനും 2021. നൂറുകണക്കിന് പേരുടെ വിയോഗത്തിന് ഇടയാക്കിയ വർഷം അവസാനിക്കുമ്പോൾ പ്രതീക്ഷകളും ഒട്ടേറെയാണ്. ദേശീയപാത വികസനവും ബൈപ്പാസ് നിർമ്മാണം ,​ ഇരിണാവിലെ ഇലക്ട്രിക് ഓട്ടോ നിർമ്മാണ ഫാക്ടറി,​ അഴീക്കൽ തുറമുഖത്ത് ചരക്കുകപ്പൽ സർവീസ്,​തുടങ്ങി പശ്ചാത്തല വികസനത്തിൽ പ്രതീക്ഷാനിർഭരമാണ് വരും വർഷം.ചരിത്രത്തിലാദ്യമായി സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിന് കണ്ണൂർ സാക്ഷ്യം വഹിക്കാനിരിക്കുകയാണ്. മലയാളസിനിമയുടെ മുത്തശ്ശൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേതടക്കം വിയോഗവാർത്തകളും ഏറെയുണ്ട്.പോയ വർഷത്തിലെ സുപ്രധാന ഏടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

പ്രധാന സംഭവങ്ങൾ

ജനുവരി 16- മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.ബി.ബാലകൃഷ്ണൻ ജില്ലയിൽ ആദ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ചു.

ഫെബ്രുവരി 23- കണ്ണൂരിൽ ആദ്യമായി രാജ്യന്തര ചലച്ചിത്ര മേള.

മാർച്ച് 15-കണ്ണൂർ നഗരത്തിലെ മൂന്ന് വീടുകളിൽ എൻ.ഐ.എ റെയ്ഡ്.

മാർച്ച് 16 -കണ്ണൂർ ഷൊർണൂർ മെമു സർവീസ് ആരംഭിച്ചു.

ഏപ്രിൽ7-തിരഞ്ഞെടുപ്പ് അക്രമത്തിൽ പാനൂർ പുല്ലൂക്കരയിൽ യൂത്ത്ലീഗ് പ്രവർത്തകൻ മൻസൂർ(22) കൊല്ലപ്പെട്ടു.

ഏപ്രിൽ 12-അനധികൃത സ്വത്ത് സമ്പാദന കേസിൽ ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

ഏപ്രിൽ 26-ദുരിതാശ്വസനിധിയിലേക്ക് രണ്ടുലക്ഷം സംഭാവന ചെയ്ത് കണ്ണൂർ സ്വദേശി ജനാർദ്ദനൻ.

ജൂൺ 27-കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കി അറസ്റ്റിൽ.

ജൂലായ് 5-മാട്ടൂലിൽ എസ്.എം.എ ബാധിച്ച ഖാസിമിന് 18 കോടി സ്വരൂപിച്ചു.

ജൂലായ് 17-സംസ്ഥാനത്തെ ആദ്യ വിധവ ഹെല്പ് ഡസ്‌ക് കണ്ണൂരിൽ രൂപീകരിച്ചു.

ആഗസ്റ്റ് 9- കളക്ടറേറ്റിലെ ആർ.ടി.ഒ ഓഫിസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ ഇ-ബുൾജെറ്റ് സഹോദരങ്ങളാ. എബിനെയും ലിബിനും അറസ്റ്റിൽ.

സെപ്തംബർ 3-കണ്ണൂർ കോൺഗ്രസ് ഭവൻ ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി.
ഒക്ടോബർ 16-കണ്ണൂർ വിമാനത്താവളത്തിൽ രാജ്യാന്തര ചരക്ക് നീക്കം ആരംഭിച്ചു.

ഒക്ടോബർ 30-ടൂറിസം വകുപ്പിന്റെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലിന് മുഴപ്പിലങ്ങാട് മുഖ്യമന്ത്റി തറക്കല്ലിട്ടു.

ആ സ്ഥാനങ്ങളിലേക്ക് ഇവർ
മേയ് 20- തുടർഭരണം നേടി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി.

ജൂൺ 8- കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റ്

സെപ്റ്റംബർ 5-അഡ്വ.മാർട്ടിൻ ജോർജ് കണ്ണൂർ ഡി.സി.സി പ്രസിഡന്റ്.

ഡിസംബർ 12 -എം.വി.ജയരാജൻ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറി.

13ഡിസംബർ 2-അറക്കൽ രാജവംശത്തിലെ ഹാമിദ് ഹുസൈൻ കോയമ്മ(80) ആദിരാജ.

ഒക്ടോബർ 8-കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിൽ തളിപ്പറമ്പ് തൃച്ചംബരത്തെ കരിങ്ങടയിൽ അഖില എസ്.ചാക്കോയ്ക്ക് ഒന്നാം റാങ്ക്.

നവംബർ 26-ഏറെ പ്രതിഷേധങ്ങൾക്കിടയിൽ കണ്ണൂർ സർവകലാശാല വി.സിയായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം.

2021ന്റെ നഷ്ടങ്ങൾ

ജനുവരി 20 - മലയാള സിനിമയുടെ സ്വന്തം മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി .

ഏപ്രിൽ 12- അറക്കൽ കെട്ടിലെ മഹതി ആദിരാജ ഉമ്പിച്ചി ബീബി.

ഏപ്രിൽ 23-എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജൻ.

ഏപ്രിൽ 28- ആദ്യകാല നക്‌സൽ നേതാവും പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമക്കേസിൽ പ്രതിചേർക്കപ്പെടുകയും ചെയ്ത പുന്നോൽ മാക്കൂട്ടം വികാസ്ഹില്ലിൽ പനക്ക പനക്കാടൻ ബാലകൃഷ്ണൻ.

ജൂലായ് 22-കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ദേവസ്സി ഈരത്തറ.
സെപ്റ്റംബർ 4-സ്വാതന്ത്ര സമര സേനാനി മംഗലാട്ട് രാഘവൻ.

സെപ്റ്റംബർ 16- അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ.മീനാക്ഷി ടീച്ചർ.

സെപ്റ്റംബർ 25-മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ .അബ്ദുൾഖാദർ മൗലവി.

സെപ്റ്റംബർ 28-മുതിർന്ന ആർ.എസ്.പി നേതാവ് കെ. അബ്ദുൾ ഖാദർ.

ഒക്ടോബർ 7-സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ പി.കെ.പി .അബ്ദുസലാം മുസ്ലിയാർ.

നവംബർ 16-പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്.

നവംബർ 29-അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവി.

ഡിസംബർ 29-ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി.