തലശ്ശേരി: രണ്ട് ദിവസങ്ങളിലായി നടത്തുന്ന കെ.എസ്.ടി.എ മുപ്പത്തി ഒന്നാം വാർഷിക ജില്ലാ സമ്മേളനത്തിന് നാളെ കതിരൂരിൽ പതാക ഉയരും. ഒന്നിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം സി.പി.എം.ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.കെ. വിനോദൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 11 ന് പ്രതിനിധി സമ്മേളനം ചേരും. വൈകിട്ട് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
രണ്ടിന് രാവിലെ 9 മുതൽ പൊതുചർച്ച, മറുപടി, വരവ് ചെലവ് കണക്ക് അവതരണം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തും. സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ ഇന്ന് ഉച്ചയ്ക്ക് അബു ചാത്തുക്കുട്ടി സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിക്കും. സംഘാടക സമിതി ചെയർമാൻ കാരായി രാജൻ പതാക ഉയർത്തും. ജില്ലയിൽ നിന്നും 400 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ.സി മഹേഷ്, കെ.സി സുധീർ, വി. പ്രസാദ്, ഇ.കെ വിനോദൻ, കെ.വി രഞ്ചിത്ത്, സി. ജലചന്ദ്രൻ സംബന്ധിച്ചു.