kooliyangal-jn
കൂളിയങ്കാൽ ജംഗ്ഷൻ

കാഞ്ഞങ്ങാട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ അതിൽ വരുന്ന കൂളിയങ്കാലിൽ അണ്ടർപാസ് വേണമെന്ന ആവശ്യം ശക്തമായി. ഗുരുവനം, അരയി പാലം, ആലാമിപ്പള്ളി റോഡ് എന്നിവ കൂടിച്ചേരുന്ന കൂളിയങ്കാൽ ജംഗ്ഷനിൽ അണ്ടർപാസ് ഒഴിവാക്കിയാണ് ഹൈവേ വികസന രേഖയുള്ളത്.

ജില്ലാ ആശുപത്രി പരിസരം, ചെമ്മട്ടംവയൽ ജംഗ്ഷൻ, ക്രസന്റ് സ്‌കൂൾ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിൽ ഓവർബ്രിഡ്ജുണ്ട്. പുതുക്കൈ വില്ലേജ്, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കാഞ്ഞങ്ങാട് എത്താനുള്ള വഴിയാണ് ആലാമിപ്പള്ളി-കൂളിയങ്കാൽ- അരയിപ്പാലം റോഡ്. ഇവിടെ അണ്ടർപാസ് നിർമ്മിച്ചില്ലെങ്കിൽ കാഞ്ഞങ്ങാട് സൗത്തിലേക്ക് പോകേണ്ടി വരും.

അടിപ്പാത നിർമ്മിക്കാൻ നടപടിയുണ്ടാകണമെന്ന് കൂളിയങ്കാൽ മുഹ്‌യുദ്ദീൻ ജമാ അത്ത് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പാത വികസനത്തിനായി ജമാ അത്ത് കമ്മിറ്റി ജുമാ മസ്ജിദ് പൊളിച്ചുമാറ്റുകയുണ്ടായി. കവ്വായി ശ്രീകൃഷ്ണ ക്ഷേത്രം സെക്രട്ടറി സി. മാധവനും അണ്ടർപാസ് പണിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷ്മി നഗർ അറയിൽ ഭഗവതി ദേവാലയം, സെക്രട്ടറി ബി.സി തമ്പാൻ, തിങ്കളാഴ്ച നിശ്ചയം സിനിമയിലെ അഭിനേതാവ് സി. നാരായണൻ എന്നിവരും ഇതേ അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്.
ദേശീയപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്താതെ തന്നെ കൂളിയങ്കാലിൽ അണ്ടർപാസ് നിർമ്മിക്കാൻ കഴിയുമെന്ന് അഷ്‌റഫ് കൂളിയങ്കാൽ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി രൂപീകരണം 2 ന്
കൂളിയങ്കാലിൽ അണ്ടർപാസ് നിർമ്മിക്കണമെന്നാവശ്യപ്പെടുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരണം രണ്ടിന് വൈകുന്നേരം 4 ന് കൂളിയങ്കാലിൽ ചേരും. സേവ് കൂളിയങ്കാൽ ജംഗ്ഷൻ കൂട്ടായ്മയാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.

കൂളിയങ്കാലിൽ അണ്ടർപാസ് നിർമ്മിക്കാൻ അടിയന്തരമായി ഡി.പി.ആർ തയ്യാറാക്കണം പറഞ്ഞു. ഇതിനായി നഗരസഭ നാഷണൽ പാതാ വിഭാഗത്തിന് കത്തു നൽകണം. എം.എൽ.എ, എം.പി മറ്റ് ജനപ്രതിനിധികൾ എന്നിവർക്കും കത്ത് നൽകണം

സി.പി.എം നേതാവ് ശശീന്ദ്രൻ മടിക്കൈ