ചെറുപുഴ: ചെറുപുഴ മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ചെറുപുഴ ക്ഷീരോത്പാദക സംഘം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് തുണ്ടിയിൽ കുട്ടിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ പാൽ നൽകിയ പാണ്ടിക്കടവിലെ റജീസ് ജോസിന് ഉപഹാരം നല്കി ആദരിച്ചു. ബിജു പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബേസിൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബെന്നി പുളിക്കൽ നന്ദി പറഞ്ഞു.