cable
കേബിൾ ടി.വി.ഓപ്പററ്റേർസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സെമിനാർ എം. വിജിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കേബിൾ ടി.വി. ഓപ്പറേറ്റേർസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വ്യാപാര കാർഷികസേവനമേഖലകളിലെ കോർപ്പറേറ്റ് ആധിപത്യവും പ്രതിരോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധി പാർക്കിൽ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.ജയകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.സി.പി.എം. ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ, ഡി.സി.സി സെക്രട്ടറി സി.ആർ. വിനോദ്കുമാർ, സണ്ണി പൈക്കട, അഡ്വ.എസ്.സജിത്ത്കുമാർ, വി.ഗോപിനാഥ്, കെ.എസ്.റിയാസ് , ടി.പി.സൂരജ് , രാഘവൻ കടന്നപ്പള്ളി സംസാരിച്ചു. വി.ജയകൃഷ്ണൻ സ്വാഗതവും എം.വി.ദീപു നന്ദിയും പറഞ്ഞു.