ksd
മധുർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണ ഉൽഘടനം ചെയ്യുന്നു

കാസർകോട്: മധുർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ്‌ സ്മിജ വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുകുമാര കുദ്രെപാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാധകൃഷ്ണ സൂര്ളു, യശോദ, ഉമേഷ്‌ ഗട്ടി, പഞ്ചായത്ത്‌ അംഗങ്ങളായ ഹബീബ്, രതീഷ്, ഉദയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, എ.ഡി.എം സി.സി.എച്ച്. ഇക്ബാൽ എന്നിവർ സംബന്ധിച്ചു. സി.ഡി.എസ് മെമ്പർ കെ. സുചിത്ര സ്വാഗതവും പഞ്ചായത്ത്‌ അസി. സെക്രട്ടറി വി.പി. തോമസ് നന്ദിയും പറഞ്ഞു.